അഡ്മിനിസ്ട്രേറ്റര്‍ ജനറല്‍ & ഒഫീഷ്യല്‍ ട്രസ്റ്റി, കേരള
അഡ്മിനിസ്ട്രേറ്റേഴ്സ് ജനറല്‍ ആക്റ്റ്, 1963 (1963-ലെ കേന്ദ്ര ആക്റ്റ് 45)-ലെ വകുപ്പ് 3 പ്രകാരം അഡ്മിനിസ്ട്രേറ്റര്‍ ജനറലിനെ സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുന്നു. പ്രസ്തുത ആക്റ്റിലെ വകുപ്പ് 62-ലെ അധികാരം വിനിയോഗിച്ചുകൊണ്ട് അഡ്മിനിസ്ട്രേറ്റര്‍ ജനറല്‍ ഓഫ് കേരളയുടെ നപടിക്രമങ്ങളെ നിയന്ത്രിക്കുന്നതിനായി, 1966 ജൂണ്‍ 21-ാം തീയതിയിലെ കേരള ഗസറ്റില്‍ പാര്‍ട്ട് Iപേജ് G.374 ആയി പ്രസിദ്ധീകരിച്ച 1966 ഫെബ്രുവരി 17-ാം തീയതിയിലെ നോട്ടിഫിക്കേഷന്‍ നം.1039-A1/64/Law പ്രകാരം കേരള സര്‍ക്കാര്‍ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുള്ളതാണ്. ഒഫീഷ്യല്‍ ട്രസ്റ്റീസ് ആക്റ്റ്, 1913 (1913-ലെ കേന്ദ്ര ആക്റ്റ് 2)-ലെ വകുപ്പ് 4 പ്രകാരം ഒഫീഷ്യല്‍ ട്രസ്റ്റിയെ സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുന്നു. പ്രസ്തുത ആക്റ്റിലെ വകുപ്പ് 30-ലെ അധികാരം വിനിയോഗിച്ചുകൊണ്ട് ഒഫീഷ്യല്‍ ട്രസ്റ്റി ഓഫ് കേരളയുടെ നപടിക്രമങ്ങളെ നിയന്ത്രിക്കുന്നതിനായി, 1957ഡിസംബര്‍ 24-ാം തീയതിയിലെ കേരള ഗസറ്റ് നം.52 പാര്‍ട്ട് Iസെക്ഷന്‍ IV ആയി പ്രസിദ്ധീകരിച്ച 1957 നവംബര്‍ 8-ാം തീയതിയിലെ നോട്ടിഫിക്കേഷന്‍ നം. LD(A)1-3494/51/Law പ്രകാരം കേരള സര്‍ക്കാര്‍ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുള്ളതാണ്. ഒരു അഭിഭാഷകനെ അഡ്മിനിസ്ട്രേറ്റര്‍ ജനറല്‍ & ഒഫീഷ്യല്‍ ട്രസ്റ്റിയായി സര്‍ക്കാര്‍ നിയമിക്കുന്നു. അഡ്മിനിസ്ട്രേറ്റര്‍ ജനറല്‍ & ഒഫീഷ്യല്‍ ട്രസ്റ്റിയുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത് അഡ്വക്കേറ്റ് ജനറലാണ്. അഡ്വക്കേറ്റ് ജനറല്‍ കാര്യാലയത്തിന്റെ ഒരു ഭാഗമാണ് അഡ്മിനിസ്ട്രേറ്റര്‍ ജനറല്‍ & ഒഫീഷ്യല്‍ ട്രസ്റ്റി. കേരള സംസ്ഥാനത്തെ അഡ്മിനിസ്ട്രേറ്റര്‍ ജനറല്‍ & ഒഫീഷ്യല്‍ ട്രസ്റ്റി കാര്യാലയത്തിന്റെ ഭരണ നിര്‍വ്വഹണം നടത്തുന്നത് നിയമ വകുപ്പിന്റെ നിയമ (ഇന്‍സ്പെക്ഷന്‍) വകുപ്പിലൂടെയാണ്. അഡ്മിനിസ്ട്രേറ്റര്‍ ജനറല്‍ & ഒഫീഷ്യല്‍ ട്രസ്റ്റിയുടെ കാര്യാലയം സ്ഥിതി ചെയ്യുന്നത് എറണാകുളത്താണ്.
അഡ്മിനിസ്ട്രേറ്റര്‍ ജനറല്‍ കാര്യാലയം
സെക്ഷന്‍ ഓഫീസര്‍, സീനിയര്‍ അക്കൗണ്ടന്റ്, അസിസ്റ്റന്റ്, ക്ലര്‍ക്ക്-കം-ടൈപ്പിസ്റ്റ്, മറ്റ് ജീവനക്കാരും അടങ്ങിയിട്ടുളളതാണ് അഡ്മിനിസ്ട്രേറ്റര്‍ ജനറല്‍ കാര്യാലയം. ചുവടെ ചേര്‍ക്കുന്ന 4 ട്രസ്റ്റുകളുടെ ഭരണനിര്‍വ്വഹണം നടത്തുന്നത് ഒഫീഷ്യല്‍ ട്രസ്റ്റി കാര്യാലയമാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഹൈസ്ക്കൂള്‍, കോളേജ് തലങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് അനുവദിക്കലാണ് ട്രസ്റ്റുകളുടെ പ്രധാന ചുമതല. 1. എം.ജെ.മര്‍ഫി ട്രസ്റ്റ് 1,30,100/- + 12,000/- രൂപ സ്കോളര്‍ഷിപ്പ് 2. കുഞ്ഞുണ്ണി എഴുത്തച്ഛന്‍ ട്രസ്റ്റ് 2,000/- രൂപ സ്കോളര്‍ഷിപ്പ് 3. ആരിയന്‍ചിറ വിദ്യാഭ്യാസ ട്രസ്റ്റ് 1,09,000/- രൂപ സ്കോളര്‍ഷിപ്പ് 4. ആരിയന്‍ചിറ നിര്‍ധന വിദ്യാര്‍ത്ഥി ഫണ്ട് 17,000/- രൂപ സ്കോളര്‍ഷിപ്പ്
എസ്റ്റേറ്റുകളുടെ ഭരണനിര്‍വ്വഹണവുമായി ബന്ധപ്പെട്ട്, പെനിന്‍സുലാര്‍ പ്ലാന്റേഷന്‍ ലിമിറ്റഡ്-ന്റെ 75 ഷെയറുകള്‍ അഡ്മിനിസ്ട്രേറ്റര്‍ ജനറലിന്റെ ആസ്തിയില്‍ പെടുന്നു. പ്രസ്തുത ഷെയറുകളില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതം ഓഫീഷ്യല്‍ ട്രസ്റ്റി കാര്യാലയത്തിന്റെ പി.ഡി അക്കൗണ്ടില്‍ നിക്ഷേപിക്കുന്നു. 2012-ലെ അഡ്മിനിസ്ട്രേറ്റര്‍സ് ജനറല്‍ (ഭേദഗതി) ആക്റ്റ് നം.33 പ്രകാരം അഡ്മിനിസ്ട്രേറ്റര്‍ ജനറലിന്റെ ധനകാര്യ പരിധി 2,00,000/- രൂപയില്‍ നിന്നും 10,00,000/- രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുള്ളതാണ്.
അഡ്മിനിസ്ട്രേറ്റര്‍ ജനറല്‍ & ഒഫീഷ്യല്‍ ട്രസ്റ്റി,കേരള
ശ്രീ. റ്റി.പി. പ്രദീപ്, റ്റി.പി.പ്രദീപ് & Co., ഒന്നാം നില, വൈശാഖ്, അയ്യപ്പന്‍കാവ്, ചിറ്റൂര്‍ റോഡ്, കൊച്ചി-18
|